udf

നീലേശ്വരം: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം ഹൈവേ ജംഗ്ഷനിൽ ആകാശപാത സ്ഥാപിക്കണമെന്നാവശ്യപ്പട്ട് യു.ഡി.എഫ് സർവകക്ഷി സംഘം കെ.രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിധ്യത്തിൽ ദേശീയപാതാ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ദേശീയപാത വകുപ്പ് ജനറൽ മാനേജർ രജനീഷ് കപൂർ, തിരുവനന്തപുരം റീജിയണൽ ഓഫീസർ ബി.എൽ.മീണ, കണ്ണൂർ പ്രോജക്ട് മാനേജർ പുനിത് എന്നിവർക്കാണ് നിവേദനം നൽകിയത്. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന് എം.രാജഗോപാലൻ എന്നിവരുടെയും സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. 'നിലവിലെ എംബാങ്ക്ഡ് ബ്രിഡ്ജ് നിർമ്മിച്ചാൽ നീലേശ്വരം നഗരം വിഭജിക്കപ്പെടുമെന്നും നീലേശ്വരത്തെ പ്രധാനപ്പെട്ട രാജാ റോഡിന് ദേശീയ പാതയുമായുള്ള ബന്ധം ഇല്ലാതാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർവകക്ഷിനേതാക്കളായ മാമുനി വിജയൻ, എറുവാട്ട് മോഹനൻ, പി.രാമചന്ദ്രൻ, അൻവർ സാദിഖ്, എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.