കണ്ണൂർ: കോർപ്പറേഷനിൽ പെൻഷനുകളുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ പെൻഷൻ അപേക്ഷകളിൽ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് സംബന്ധിച്ച് കൗൺസിലർമാർ പരാതി ഉന്നയിച്ചു. പെൻഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് സി.പി.എമ്മിലെ കെ. പ്രദീപൻ ആവശ്യപ്പെട്ടു. ലൈഫ് സർട്ടിഫിക്കറ്റ് പോലുള്ള ആവശ്യങ്ങൾ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിക്കുന്നത് അവസാന നിമിഷമാണെന്നും ഇത് കാരണം പലർക്കും ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-25 വർഷത്തെ കോർപ്പറേഷൻ കരട് വാർഷിക പദ്ധതി രേഖ കൗൺസിൽ അംഗീകരിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ രാഗേഷ്, സുരേഷ്ബാബു എളയാവൂർ, അംഗങ്ങളായ കൂക്കിരി രാജേഷ് എന്നിവർ പങ്കെടുത്തു.
കേന്ദ്രത്തിനെതിരെ എതിർപ്പ്
കേന്ദ്ര പദ്ധതികളെ കോർപ്പറേഷൻ അവഗണിക്കുന്നതായി ആരോപിച്ച് ബി.ജെ.പി അംഗം വി.കെ ഷൈജു പ്ലാക്കാർഡുയർത്തി പ്രതിഷേധിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കോർപ്പറേഷൻ അവഗണിക്കുന്നതായും വികസിത ഭാരത സങ്കൽപ്പ യാത്രയോട് കോർപ്പറേഷൻ സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആരോപണത്തെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണിതെന്ന് സി.പി.എമ്മിലെ ടി. രവീന്ദ്രൻ ആരോപിച്ചു. കേരളത്തിന്റെ വിഹിതങ്ങൾ വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കിട്ടേണ്ടതെല്ലാം വെട്ടിക്കുറക്കുകയാണ്. ബി.ജെ.പി അംഗത്തിന്റെ ബോർഡിൽ കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന് കൂടി എഴുതി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളുടെ ആകെ പിതൃത്വം കേന്ദ്രം ഏറ്റെടുക്കുകയാണ്. അമൃത് രണ്ട് പദ്ധതിയിൽ കേന്ദ്ര വിഹിതം 33 ശതമാനം മാത്രമാണുള്ളത്.
മുൻ മേയർ ടി.ഒ മോഹനൻ