
പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സദസ്സ് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.കമലാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രകലാ അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് മുഖ്യ പ്രഭാഷണം നടത്തി.കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ, രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, പഞ്ചായത്ത് മെമ്പർമാരായ എൻ.വി.സജിനി, സി ജയരാജൻ , കെ.സി അബ്ദുൾ ഖാദർ, സി എം.സുമതി , അബ്ദുൾ അസീസ് , കെ. വിജീഷ് , അഡ്വ.കെ.വി.ഗണേശൻ സംസാരിച്ചു. ടി.കെ.സതീശൻ സ്വാഗതവും കെ.വി.രാജീവൻ നന്ദിയും പറഞ്ഞു. മോഹിനിയാട്ടം, നൃത്ത നൃത്ത്യങ്ങൾ, നൃത്ത സന്ധ്യ, ഫ്യൂഷൻ തിരുവാതിര, കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.