പയ്യന്നൂർ: നവകേരള സദസിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് ലഭിച്ച പരാതികളിൽ 50 ശതമാനത്തിലധികം പരിഹരിച്ചതായി തഹസിൽദാർ എം.കെ. മനോജ് കുമാർ പറഞ്ഞു. നവകേരള സദസ്സ് പയ്യന്നൂർ മണ്ഡലം സംഘാടക സമിതി പിരിച്ച് വിടൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ഐ മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.എം. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി. ലേജു, എം.വി. സുനിൽ കുമാർ, കെ.എഫ്. അലക്സാണ്ടർ, വി.എം. ഉണ്ണികൃഷ്ണൻ സംസാരിച്ചു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് സ്വാഗതവും തഹസിൽദാർ എം.കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.