kalabhavan-noushad

കൊല്ലം: മോണോ ആക്ട് ആശാൻ ഇക്കുറി എത്തിയത് പത്ത് ശിഷ്യരുമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കലോത്സവ വേദികളിൽ സ്ഥിരം സാന്നിദ്ധ്യമാണ് നൗഷാദ് മാഷും ശിഷ്യന്മാരും. മലയാളക്കരയിൽ ച‌ർച്ചയായ സമകാലിക വിഷയങ്ങളാണ് ഇക്കുറിയും നൗഷാദ് മാഷിന്റെ ശിഷ്യന്മാർ വേദിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നൗഷാദ് പരിശീലിപ്പിച്ച 11 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.1982ൽ കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ കോഴിക്കോട് വച്ച് സമ്മാനം നേടിക്കൊണ്ടായിരുന്നു നൗഷാദിന്റെ തുടക്കം. മിമിക്‌സ് പരേഡ്, വിശ്വാസപൂർവം മൻസൂർ, ഹേ ജൂഡ്, കിരീടം ഇല്ലാത്ത രാജാക്കന്മാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നൗഷാദ് കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥൻ കൂടിയാണ്.