photo-1-

കണ്ണൂർ: ബ്രണ്ണൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെ നൂറാം പിറന്നാൾ ദിനത്തിൽ ബ്രണ്ണൻ അല ഭാരവാഹികൾ ആദരിച്ചു. 1941- 43 വർഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് പഠിച്ച എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ കെ.സുകുമാരനെയാണ് ബ്രണ്ണൻ പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിന്റെ ഭാഗമായി ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചത്.കോളേജിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സുകുമാരൻ . അടുത്തമാസം10, 11 തീയ്യതികളിൽ ബ്രണ്ണൻ കോളജിൽ നടക്കുന്ന മഹാ സംഗമത്തിൽ സുകുമാരനും പങ്കെടുക്കും. ബ്രണ്ണൻ അല ഭാരവാഹികളായ ഡോ.എ.വത്സലൻ, ഡോ.മഞ്ജുള, കെ.വി. , ടി.അനിൽ, അഡ്വ.വി.പ്രദീപൻ, സുരേഷ് എന്നിവരാണ് പിറന്നാൾ ദിനത്തിൽ വീട്ടിലെത്തിയത്.