haritha-karma-sena

മാതമംഗലം: എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന ഗ്രാമപഞ്ചായത്തിലെ അജൈവമാലിന്യ ശേഖരണത്തിൽ 100 ശതമാനം വീതം വാതിൽപ്പടി സേവനവും യൂസർ ഫീ ശേഖരണവും നടത്തിയതിന്റെ പ്രഖ്യാപനം എം.വിജിൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഹരിത കർമ്മസേനയെ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പി.രമേശൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.കരുണാകരൻ , ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ അരുൺലാൽ ,ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സോമൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എ.കെ.വേണുഗോപാലൻ സ്വാഗതവും, വി.ഇ.ഒ പി.സനൂപ് നന്ദിയും പറഞ്ഞു