general-workers-union-vpp

കാഞ്ഞങ്ങാട്: ഈ മാസം 20 ന് കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്‌.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ പ്രവർത്തകരും കണ്ണികളാകണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ (സി ഐ.ടി.യു ) ജില്ലാ കൺവെൻഷൻ അഭ്യർത്ഥിച്ചു. കുന്നുമ്മൻ എൻ.എസ്.എസ് ഹാളിൽ സി ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറൽ വർക്കേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി കൈപുസ്തകം സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി. മണിമോഹൻ പ്രകാശനം ചെയ്തു. മെമ്പർഷിപ്പും വരിസംഖ്യയും സാബു അബ്രഹാം ഏറ്റുവാങ്ങി. സി.രാമചന്ദ്രൻ, യു.തമ്പാൻ നായർ, കെ.വി.രാഘവൻ, എ.കെ.ആൽബർട്ട് എന്നിവർ സംസാരിച്ചു.