ഇരിട്ടി: കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടു കപ്പാറ ഐ.എച്ച്.ഡി.പി കോളനിയിലെ അനിൽ (28)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30 ന് വെളിമാനം അങ്കണവാടിക്ക് സമീപത്ത് വച്ചായിരുന്നു അപകടം .കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ അനിലിന് മുഖത്തും കൈകൾക്കും പരിക്കേറ്റു. നാട്ടുകാർ എടുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് ഇരിട്ടി താലൂക്ക് ആശുപത്രിയിലും അനിലിനെ പ്രവേശിപ്പിച്ചു