cable

പയ്യന്നൂർ : പ്രാദേശിക കേബിൾ ചാനലുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പയ്യന്നൂർ നോർത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കേബിൾ ടി.വി, ഇന്റർനെറ്റ് മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പട്ടു.

പ്രസിഡന്റ് പി.പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന എക്സിക്യുട്ടീവംഗം ബിനു ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.വിജയ കൃഷ്ണൻ, പ്രജീഷ് അച്ചാണ്ടി,എം.ആർ.രജീഷ് , വി.ജയകൃഷ്ണൻ , കെ.സജീവ് കുമാർ , പി.ശശികുമാർ, കെ.വി.രാജൻ, പി.കെ.ഉമേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. എം.വി. ദീപു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:പി.പി.പ്രസാദ് (പ്രസി. ) , കെ.വി.രാജൻ (സെക്രട്ടറി),പി.കെ. ഉമേഷ് കുമാർ (ട്രഷ.) .