
തലശ്ശേരി:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഈശ്വർ റാവു.
ഉദ്ഘാടനം ചെയ്തു.തലശ്ശേരി ചക്യത്ത് മുക്ക് മാതാ അമൃതാനന്ദമയി മഠം ഹാളിൽ നടന്ന സമ്മേളനത്തിൽ
സ്വാമി അഭേദാമൃതാനന്ദപുരി ദീപപ്രോജ്ജ്വലനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എൻ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.ജഗദീശൻ, തലശ്ശേരി നഗരസഭ കൗൺസിലർ പ്രീത പ്രദീപ്, എൻ.ജി.ഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് വി.പ്രജിത്ത്, ബി.ജെ.പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ മോഹനൻ മാനന്തേരി എന്നിവർ സംസാരിച്ചു.കെ.എസ്.പി.എസ് ജില്ലാ സെക്രട്ടറി എൻ.വി.മോഹനൻ സ്വാഗതവും ജനറൽ കൺവീനർ സി പി.രാജൻ നന്ദിയും പറഞ്ഞു. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു.
ചിത്രവിവരണം: എം. ഈശ്വർ റാവു ഉദ്ഘാടനം ചെയ്യുന്നു