 
കാഞ്ഞങ്ങാട്: സ്കൂൾ പാചക തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പാക്കണമെന്നും സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. കണ്ണൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി ദേവി മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി സാബു അബ്രഹാം, പ്രസിഡന്റ് പി. മണിമോഹൻ, സി. രവീന്ദ്രൻ, എം. കമലാക്ഷൻ, കെ.വി ജനാർദ്ദനൻ, വി.വി സവിത സംസാരിച്ചു. ഭാരവാഹികൾ: പി. സവിത (പ്രസിഡന്റ്), കെ കണ്ണൻ, കെ. ശശികല (വൈസ് പ്രസിഡന്റുമാർ), പി. കമലാക്ഷൻ (സെക്രട്ടറി), കെ. രേവതി, പി. ലീല (ജോയിന്റ് സെക്രട്ടറിമാർ), എം. വത്സല (ട്രഷറർ).