photo-1-
അഴീക്കോട് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ഗല 1983ന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ മുറ്റത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാവരണം കഥാകൃത്ത് ടി.പതിമനാഭൻ നിർവഹിക്കുന്നു

അഴീക്കോട്: മഹാത്മാഗാന്ധിജിയുടെ പ്രസക്തി ലോകം മുഴുവൻ വർദ്ധിച്ചു വരുമ്പോൾ ഇന്ത്യ ഭരിക്കുന്ന കക്ഷി ഗാന്ധി മുക്ത ഭാരതത്തിനാണ് ശ്രമിക്കുന്നതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. ഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അഴീക്കോട് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ഗല 1983ന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ മുറ്റത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാവരണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയുടെ പേര് എടുത്തു മാറ്റുന്നു. ജവഹർലാൽ നെഹ്റുവിനെയും അബ്ദുൾ കലാം ആസാദിനെയും എന്തിന് ഇന്ത്യക്കാരനല്ലാത്ത പരിണാമ സിദ്ധാന്തകാരൻ ചാൾസ് ഡാർവിന്റെ പേരുവരെ അവർ പാഠ പുസ്തകങ്ങളിൽ നിന്നു എടുത്തുമാറ്റി, പകരം കഴിയുന്ന സ്ഥലങ്ങളിലൊക്കെ മഹാത്മാ ഗാന്ധി ഘാതകൻ ഗോഡ്‌സെയുടെ പേര് വച്ചു. എന്നാൽ കേന്ദ്രം ഭരിക്കുന്ന കക്ഷി ഇന്ത്യക്കു വെളിയിൽ പോയാൽ മഹാത്മാഗാന്ധിജിയെ വാഴ്ത്തിപ്പാടുകയാണെന്നും പത്മനാഭൻ പറഞ്ഞു.