sweekaranam
ജേതാക്കളെ സി.പി.എം ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറി പി.വി ജയപാലൻ പൊന്നാട അണിയിക്കുന്നു

കാഞ്ഞങ്ങാട്: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 25-ാമത് സബ്‌ ജൂനിയർ കിഡിസ് തൈക്കണ്ടോ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലയെ ഓവറോൾ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച് സ്വർണ്ണ മെഡൽ നേടിയ സഹോദരങ്ങളായ ബദരിനാഥ്, താരാ നാഥ് എന്നിവർക്ക് സി.പി.എം അരയി, പാലക്കൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലും ജന്മനാട്ടിലും സ്വീകരണം നൽകി. ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറി കെ.പി. ജയപാലൽ ഇരുവരെയും പൊന്നാട അണിയിച്ചു. പി.കെ നികേഷ്, പി. നിഹര, പി.പി. സുരാസു, കെ.കെ. പ്രദീപൻ, ടി. പ്രിയേഷ് എന്നിവർ സംബന്ധിച്ചു. ബിജു കോട്ടക്കടവ്, ദിവ്യ അരയി ദമ്പതികളുടെ മക്കളായ ഇവർ അരയി ജി.യു.പി.സ്കൂൾ വിദ്യാർത്ഥികളാണ്.