cycling
സലിം വലിയപറമ്പയ്ക്ക് റഹ്‌മാൻ തായിനേരി ഉപഹാരം സമ്മാനിക്കുന്നു

തൃക്കരിപ്പൂർ: അജ്മാനിൽ നടന്ന അന്താരാഷ്ട്ര സൈക്ലിംഗ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സലിം വലിയപറമ്പയ്ക്ക് തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സലീമിനെ അനുമോദിച്ച് പ്രത്യേക സൈക്കിൾ റൈഡും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ലേറെ പേർ പങ്കെടുത്ത 40 കിലോമീറ്റർ റേസിൽ, ഫോട്ടോ ഫിനിഷിംഗിൽ മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം നഷ്ടമായത്. തൃക്കരിപ്പൂർ ഫെസ്റ്റ് വേദിയിൽ നടന്ന പരിപാടിയിൽ മുതിർന്ന റൈഡർ റഹ്‌മാൻ തായിനേരി സലീമിന് ഉപഹാരം കൈമാറി. രക്ഷാധികാരി ടി.എം.സി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജി ശ്രീധർ, എം.സി. ഹനീഫ, സമീർ ബെണ്ടിച്ചാൽ, സജിൻ കോറോം, അനൂപ് കല്ലത്ത്‌, വിജിൻ രാജ്, ഷൗക്കത്ത് അലി അക്കാളത്ത്‌, ട്രഷറർ അരുൺ നാരായണൻ എന്നിവർ സംസാരിച്ചു.