തളിപ്പറമ്പ് : ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. തടിക്കടവിൽ നിന്നും കുപ്പത്തേക്ക് പോകും വഴി തളിപ്പറമ്പ് - ആലക്കോട് റൂട്ടിൽ ടാഗോർ സ്ക്കൂളിന് സമീപം എത്തിയപ്പോഴാണ് കാറിന്റെ മുൻ ഭാഗത്ത് തീ പടർന്നത്. ഉടനെ കാറിലുണ്ടായിരുന്നവർ ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കുപ്പം മരത്തക്കാട് സ്വദേശി രാഗേഷിന്റെ ഹ്യൂണ്ടായി ഇയോൺ കാറാണ് തീ പിടിച്ചത്. മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. കാറിൽ പണ്ണേരി ജയരാജനും ഉണ്ടായിരുന്നു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രാജീവന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ബിജു,വിപിൻ, വിജയ്, മാത്യു ജോർജ് എന്നിവരും തീ അണയ്ക്കാൻ ഉണ്ടായിരുന്നു.