kswcef

കാഞ്ഞങ്ങാട്: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഏക സംഘടനയായ കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്റെ 30ാമത് വാർഷിക സമ്മേളനം കാസർകോട് പി.പി.കുമാരൻ സ്മാരകഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ്‌ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി.ധന്യ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എ.ബാബു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ.പ്രീത സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് ഇ.മനോജ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ജി. സുരേഷ് ബാബു, വി. പി സുജേഷ് , സിജു ഈഗ്‌നെഷ്യസ് എന്നിവർ സംസാരിച്ചു.ജില്ല സെക്രട്ടറി എ.ബാബു സ്വാഗതവും, ട്രഷറർ പി.കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.