
പഴയങ്ങാടി:നാടിനെ ആവേശ ലഹരിയിലാഴ്ത്തിയ ഏഴോം ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമ നടൻ സുധീർ കരമന മുഖ്യാതിഥിയായി.മുൻ എം.എൽ.എ ടി.വി.രാജേഷ്, സംവിധായകൻ സന്തോഷ് മണ്ടൂർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.ഗീത, വി.വിനോദ്, വി.പരാഗൻ, ടി രാജൻ, കെ.സിർഹബിൽ എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിന്റെ സമാപനം കുറിച്ച് ഇശൽ ഗായിക ഫാസില ബാനു നയിച്ച ഗസൽ സന്ധ്യയും ഉണ്ടായി. ഡിസംബർ 20ന് ആരംഭിച്ച ഫെസ്റ്റിൽ സിനിമാ താരങ്ങളും സിനിമാ സംവിധായകരും പ്രമുഖ വ്യക്തിത്വങ്ങളും എത്തിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. റോബോട്ടിക്കൽ ആനിമൽ എക്സിബിഷനായിരുന്നു മേളയിലെ പ്രധാന ആകർഷണം.