
കാഞ്ഞങ്ങാട്:ദേശീയ പാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം ഹൈവേ ജംഗ്ഷനിൽ ആകാശ പാത സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ ചേർന്ന കോൺഗ്രസ്(എസ്) കാസർകോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ കെ.പി.സി.സി(എസ്) ജനറൽ സെക്രട്ടറി അനന്തൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.വി.ഗോവിന്ദൻ, ഇ.നാരായണൻ, കെ.വി.പുരുഷോത്തമൻ, പ്രമോദ് കരുവളം, കെ.ജനാർദ്ദനൻ, രാഘവൻ കൂലേരി, ജോർജ് കുട്ടി തോമസ്,എൻ.സുകുമാരൻ,കെ. പി മോഹനൻ, ടി.പ്രജോഷ്,പി.പി.ശശിധരൻ, ടി.കെ.പ്രഭാകര കുമാർ, അൻഫർ സാദത്ത്, പി.കെ.മദന മോഹനൻ, ടി.ശ്രീധരൻ, ടി.വി.രാജു,അഗസ്റ്റിൻ ,കെ.യു.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 15 ന് ഉച്ചക്ക് 2ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സ്വീകരണം നൽകുവാനും യോഗം തീരുമാനിച്ചു.