thaaram-

പാണത്തൂർ:നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ഹൈസ്കൂൾ തലത്തിൽ സ്വർണമെഡൽ നേടിയ ലയ വിനോജ്, നഹാത്തെ ഗോജു റിയു കരാട്ടെ - ട്ടോ യുസൻകായി കൊബുടോ ജപ്പാൻ കരാട്ടെ ദേശീയ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ആന്മരിയ ,ടി.എഫ് സിൽവർ മെഡൽ ജേതാക്കളായ സൂര്യജിത്ത്,ജോൺ പോൾ വെങ്കല മെഡൽ നേടിയ അധീന ലിജോ,സഹോദയ ജില്ലാതല ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അപേക്ഷ ഷേണായ് എന്നിവരെ വിജയ കലാസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.പനത്തടി ഗ്രാമ പഞ്ചായത്ത്‌ പ്രസന്ന പ്രസാദ് ഉദ്ഘാടനചെയ്തു. കലാസമിതി പ്രസിഡന്റും ചലച്ചിത്ര താരവുമായ കൂക്കൾ രാഘവൻ അദ്ധ്യക്ഷത വഹിച്ചു.കവി കല്ലറ അജയൻ, നാടക സംവിധായകൻ സത്യൻ പരപ്പ എന്നിവർ സംസാരിച്ചു., സെക്രട്ടറി രാജു മന്ത്രക്കളം സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരീഷ് നന്ദിയും പറഞ്ഞു.