തളിപ്പറമ്പ്: അമേരിക്കയിൽ ഭാര്യയ്ക്ക് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അമ്മംകുളം സ്വദേശിയിൽ നിന്ന് 1,78,000രൂപ വാങ്ങി വഞ്ചിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. അമ്മംകുളത്തെ കീച്ചേരിൽ റോബർട്ട് വർഗീസിന്റെ പരാതിയിൽ ചെന്നൈ ജി.ആർ.പി നഗറിലെ ജോസഫ് ഡാനിയേൽ, ഇയാളുടെ ഏജന്റ് കോഴിക്കോട്ടെ വിപിൻ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊ ലീസ് കേസെടുത്തത്. 2022ൽ ജോലിയും വിസയും ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ചെന്നൈ യിൽ എജ്യു ഫ്യൂച്വറിറ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്നയാളാണ് ജോസഫ് ഡാനിയേൽ.