b

ചെറുപുഴ: പാടിയോട്ടുചാൽ ഗ്രാമീൺ ബാങ്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം ടി.ഐ.മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. റീജണൽ മാനേജർ കെ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങോ വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ എ.ടി.എം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, പെരിങ്ങോം വയക്കര പഞ്ചായത്തംഗം പുഷ്പ, സി ഡി.എസ് ചെയർ പേഴ്സൺ സ്മിത, പെരിങ്ങോം കൃഷി ഓഫീസർ കെ.എൻ.അജയകുമാർ, പാടിയോട്ടുചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂണിറ്റ് പ്രസിഡന്റ് കെ.ലക്ഷ്മണൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.എസ്.സനൂപ്, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ഇ.വി. നാരായണൻ, ബ്രാഞ്ച് മാനേജർ സിജി ജോർജ്, അസിസ്റ്റന്റ് മനേജർ ജി.അശ്വതി എന്നിവർ പ്രസംഗിച്ചു.