
കാഞ്ഞങ്ങാട്: സക്ഷമ ജില്ലാ കമ്മിറ്റി വിശ്വ സേവാഭാരതിയുടെ സഹകരണത്തോടെ പുതിയകണ്ടത്തെ പക്ഷാഘാതം പിടിപ്പെട്ട ലോട്ടറി ഏജന്റ് സി.നാരായണന് ഇലക്ട്രിക് വീൽചെയർ നൽകി. രാഷ്ട്രിയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് കൃഷ്ണൻ ഏച്ചിക്കാനം വീൽചെയർ കൈമാറി. സക്ഷമ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.വി.ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വസേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി ടി.ആർ.രാജൻ, സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി ഭാസ്‌ക്കരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗീതാ ബാബുരാജ്, രഘുനാഥ്, ജില്ലാ സെക്രട്ടറി ബി.വേണുഗോപാലൻ, അജാനൂർ ഗ്രാമ പഞ്ചായത്തംഗം എം.വി.മധു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാൽ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, പ്രദീപ് കുമാർ മാവുങ്കാൽ, പ്രസാദ് മിഥില , ഉണ്ണികൃഷ്ണൻ നെല്ലിക്കാട്ട് എന്നിവർ സംബന്ധിച്ചു.