
കാഞ്ഞങ്ങാട്: കിടപ്പ് രോഗികൾക്ക് പരിചരണവും പ്രത്യാശയും പകർന്നു നൽകി ആരോഗ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന നഗരസഭയിലെ 43 വാർഡുകളിലെയും ആശാപ്രവർത്തകർക്ക് യൂണിഫോം നൽകി കാഞ്ഞങ്ങാട് നഗരസഭ. നഗരസഭയിൽ നടന്ന ചടങ്ങ് ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ലത, അഹമ്മദ് അലി, കെ. അനീശൻ, പ്രഭാവതി, നഗരസഭാ സെക്രട്ടറി എൻ. മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ. ജീജ, പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി സരസ്വതി സ്വാഗതം പറഞ്ഞു.