
പയ്യന്നൂർ : കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവത്തിന് ഇന്ന് വൈകിട്ട് പുള്ളി കരിങ്കാളി,പുലിയുരുകാളി തോറ്റത്തോടെയാണ് തുടക്കമാകും. രാത്രി ഗാനമേള.11 ന് രാത്രി കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാൻ ഒരു ചിറക് നാടകം. 12 ന് രാത്രി വടക്ക് ഭാഗം,കോറോം,തെക്ക് ഭാഗം,ചിറ്റാരി കൊവ്വൽ എന്നിവിടങ്ങളിൽ നിന്ന് കാഴ്ച വരവുകൾ. തുടർന്ന് ചൈനീസ് കരിമരുന്ന് പ്രയോഗം. 13ന് രാവിലെ പൂലിൻ കീഴിൽ ദൈവം.വൈകിട്ട് 5ന് പുള്ളി കരിങ്കാളി,പുലിയൂർ കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി ദൈവ കോലങ്ങൾ. രാത്രി 10ന് ചൈനീസ് വെടിക്കെട്ട്. കരിന്തിരി നായർ,കണ്ടപ്പുലി,മാരപ്പുലി, പുലിമാരുതൻ,കാളപ്പുലി ,പുലിയൂരു കണ്ണൻ,പുലികണ്ടൻ,രക്ത ചാമുണ്ടി ,കുണ്ടോർ ചാമുണ്ടി എന്നീ ദൈവ കോലങ്ങളും വിവിധ ദിവസങ്ങളിൽ അരങ്ങിലെത്തും.