തളിപ്പറമ്പ്: കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി സമീപത്തെ വീടുകളിലും റോഡിലും വെള്ളം കയറി. ചിറവക്ക്-പട്ടുവം റോഡിൽ പഴയ ഹരിഹർ ടാക്കീസിന് സമീപത്തെ റോഡിലാണ് ഇന്നലെ കുടിവെള്ള പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പുറത്തേക്ക് പ്രവഹിച്ചത്. സമീപത്തെ മോഹനന്റെ വീട്ടിലെ കിണറിലും ജനാർദ്ദനൻ നമ്പ്യാരുടെ വീട്ടുമുറ്റത്തുമാണ് വെള്ളം ഒഴുകിയെത്തിയത്. രാവിലെ തന്നെ പരിസരവാസികൾ കുടിവെള്ള പദ്ധതി തളിപ്പറമ്പ് ഓഫീസിൽ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതേത്തുടർന്ന് തിരുവനന്തപുരത്തെ ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ് ജലമൊഴുക്ക് നിയന്ത്രണവിധേയമാക്കിയത്.