protest

പയ്യാവൂർ: പാത്തൻപാറയിലെ കർഷകനായിരുന്ന ജോസഫിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നിസംഗതക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി കരുവഞ്ചാലിൽ സൂചന പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പുഷ്പക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട് മുഖ്യ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി ഐബിൻ ജേക്കബ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബിൻ വടക്കേക്കര, ജനറൽ സെക്രട്ടറിമാരായ ആൽബിൻ അറയ്ക്കൽ, ജോബിൻ ജോസ്, രഞ്ജി അറബി, മനു ഫ്രാൻസിസ്, ഡി.സി സി സെക്രട്ടറി ബിജു പുളിയൻതൊട്ടി, മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാംമാക്കൽ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അൽത്താഫ്, ജിസ്‌മോൻ ഓതറയിൽ, വി.എം.നന്ദകിഷോർ, ജോജോ പാലക്കുഴി, ജസ്റ്റിസൺ ചാണ്ടികൊല്ലി, ദിലീപ് മാത്യു എന്നിവർ പ്രസംഗിച്ചു.