പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതിയാഘോഷങ്ങളുടെ ഭാഗമായി വിളംബരഘോഷയാത്രയും മെഗാതിരുവാതിരയും 13ന് നടക്കും. വൈകുന്നേരം 3.30ന് പള്ളിക്കുന്ന് ശ്രീമൂകാംബികാ ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിളംബരഘോഷയാത്ര ആരംഭിക്കും. തുടർന്ന് 5.30ന് സ്‌കൂൾ മൈതാനിയിൽ മെഗാതിരുവാതിര അരങ്ങേറും.
നവതി ആഘോഷ പരിപാടികളുടെയും ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും സാമ്പത്തിക സമാഹരണ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി പി.സി ദേവരാജനിൽ നിന്ന് സ്വീകരിച്ച് സ്വാഗതസംഘം ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. എസ്എസ്ജി ചെയർമാൻ പി.ടി.സുഗുണൻ, എം.കെ.വിനോദ്, ജനറൽ കൺവീനർ പി.വി. സിന്ധു ടീച്ചർ, പി.ടി.എ പ്രസിഡന്റ് രിധു സജിത്ത്, ടി.ജയപ്രകാശ്, ഫിനാൻസ് കൺവീനർ എൻ.പി.യദുനാഥ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.