intuc

പെരിയ: ഓട്ടോ തൊഴിലാളി യൂണിയൻ പെരിയ ടൗൺ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം
ഗാന്ധി സ്മാരക വായനശാലയിൽ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ മഞ്ഞട്ടയുടെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി
ജില്ലാ വൈസ്‌പ്രസിഡന്റ് എം.വി.പത്മനാഭൻ ഉൽഘാടനം ചെയ്തു. പെരിയ ബാങ്ക് പ്രസിഡന്റായി നിയമിതനായ ടി.രാമകൃഷ്ണനേയും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത കാർത്തിയേൻ പെരിയയേയും യോഗത്തിൽ അനുമോദിച്ചു.ടി.രാമകൃഷ്ണൻ, കാർത്തികേയൻ പെരിയ, കൊട്ടൻ കായക്കുളം, ഫസൽ റഹ്മാൻ,
കുമാരൻ കായകുളം, വേണു കായക്കുളം എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി നാരായണൻ (പ്രസിഡന്റ്), മണി കൂടാനം ( സെക്രട്ടറി), അനിൽകുമാർ (ട്രഷറർ) പെരിയ എന്നിവരെ തിരഞ്ഞെടുത്തു .