
കേളകം: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിനു മുന്നോടിയായി കേളകം ഗ്രാമ പഞ്ചായത്ത്തല മൈക്രോ സമ്മിറ്റ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. തോമസ് പുളിക്കകണ്ടം അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രതിനിധി അഖിൽ.കെ.ശ്രീധരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി, ഗ്രാമ പഞ്ചായത്തംഗം സുനിത രാജു,പി.എം.രമണൻ,കെ.ജി.വിജയപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.2024ൽ സംസ്ഥാനത്ത് സമഗ്ര കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോ സമ്മിറ്റ്. പ്ലേ ഫോർ ഹെൽത്തി കേളകം എന്ന ജനകീയ പരിപാടിയുടെ ഭാഗമായി എല്ലാ വാർഡിലും ഒരു കളിക്കളം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേളകം പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.