പഴയങ്ങാടി: മാടായിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. കാസർകോട് നിയോജക മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റും മുൻ മാടായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ എ.വി. സനൽ കുമാർ, ഇടത്തിൽ മജീദ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദേശീയ നിർവ്വാഹക സമിതി അംഗം സി.രഘുനാഥ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ ചേർന്ന് ഇവരെ സ്വികരിച്ചു. മുപ്പതോളം യുവാക്കൾ കോൺഗ്രസുമായുളള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായി രംഗത്തുണ്ട്. ഗ്രൂപ്പ് കളിച്ച് പെട്ടി തൂക്കുന്നവർക്ക് സ്ഥാനമാനങ്ങൾ വീതം വച്ച് കോൺഗ്രസ് ജനങ്ങളിൽ നിന്ന് അകന്നുപോകുന്നതായി എ.വി സനൽ കുമാർ പറഞ്ഞു.