
ചെറുപുഴ: ജാതിക്കും മതത്തിനും വർണ്ണത്തിനും അതീതമായി എല്ലാവരെയും ഒന്നിപ്പിക്കുന്നവയാണ് ഫെസ്റ്റുകളെന്ന് സ്പീക്കർ എൻ.എം.ഷംസീർ പറഞ്ഞു.പുളിങ്ങോം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. യഥാർത്ഥ മത വിശ്വാസികൾ ഒരിക്കലും തമ്മിൽ തല്ലില്ല. ശാസ്ത്രത്തിനൊപ്പം രാജ്യം കുതിക്കുമ്പോൾ ചിലർ പിന്നോട്ട് വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്,ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ,ജോസഫ് മുത്തോലി,ജോയിസ് പുത്തൻപുര, ജനറൽ കൺവീനർ അഭിലാഷ് കരിച്ചേരി, ചെയർമാൻ പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഹന്ന മോൾ വിശിഷ്ടാതിഥിയായിരുന്നു. ജനുവരി 26 വരെയാണ് ഫെസ്റ്റ്. നിർദിഷ്ട പുളിങ്ങോം - ബാഗ മണ്ഡലം റോഡാണ് ഫെസ്റ്റിന്റെ ചർച്ചാ വിഷയം.