pulingom

ചെറുപുഴ:പുളിങ്ങോം മഖാം ഉറൂസും ദാറുൽ അസ്ഹർ ശരീയത്ത് കോളേജ് സനദ് ദാന സമ്മേളനവും11 മുതൽ 15 വരെ നടക്കും.ഇന്ന് രാവിലെ ഒൻപതിന് സ്വാഗതസംഘം ചെയർമാൻ കെ.ഷുക്കൂർ പതാക ഉയർത്തും.വൈകിട്ട് നാലിന് നടക്കുന്ന കടയക്കരപ്പള്ളി സന്ദർശനം.രാത്രി 7.30ന് മതപ്രഭാഷണം.എട്ടിന് ഉത്തര കേരള മെഗാ ദഫ് മത്സരം .12ന് ഖത്തം ദുആ മജ് ലിസിന് പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 13ന് വൈകിട്ടു അഞ്ചിന് നടക്കുന്ന സൗഹൃദസംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും..14ന് രാത്രി ഏഴിന് സനദ് ദാന സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 15ന് സമാപനം.