
പാനൂർ: പാനൂർ ഹൈസ്‌കൂൾ 89 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 13ന് പി.ആർ.എം പാനൂർ ഹയർസെക്കൻഡറി സ്‌കൂളിൽ സംഗീതജ്ഞൻ വി. ടി. മുരളി ഉദ്ഘാടനം ചെയ്യും. വിനൂപ ബാബുവിന്റെ പുസ്തകം 'സ്‌നേഹഞ്ജലി ' കേരള സംഗീത നാടക അക്കാദമിക അംഗം ആനയടി പ്രസാദ് പ്രകാശനം ചെയ്യും. കൂത്തുപറമ്പ് നിർമലഗിരി കോളേജ് മലയാള വിഭാഗം മേധാവി ഡോ.ദീപ മോൾ മാത്യു പുസ്തക പരിചയം നടത്തും. ബാച്ചിന്റെ കമ്മ്യൂണിറ്റി സർവീസ് പദ്ധതി ക്രൈംബ്രാഞ്ച് എസ്.പി എം.പ്രദീപ് കുമാർ നിർവ്വഹിക്കും.അദ്ധ്യാപകർക്ക് ആദരവ്, സംസ്ഥാന കലോത്സവ പ്രതിഭകളെ ആദരിക്കൽ,വിവിധ കലാപരിപാടികൾ എന്നിവയും അനുബന്ധമായി നടക്കും.
സംഘാടക സമിതി ഭാരവാഹികളായ പി.സജീവൻ, സി പി.പുഷ്‌കരൻ, മാലതി, ബീന ഭാസ്‌കർ, ഷൈനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.