veg

കൂത്തുപറമ്പ്:കാർഷികവികസന കർഷകക്ഷേമ വകുപ്പ് ,മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുമായി സഹകരിച്ച് കുറുമ്പക്കൽ എൽ.പി സ്‌കൂൾ വിഷരഹിത പച്ചക്കറി ജീവന്റെ അമൃതം പദ്ധതി പ്രകാരം ഒരുക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ഷീന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എൻ.കെ.ഷാജൻ അദ്ധ്യക്ഷത വഹിച്ചു.പ്രധാനദ്ധ്യാപകൻ യു.എൻ.പ്രമോദ് ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് വിജേഷ്, കെ,ആർ.സന്തോഷ് കുമാർ,ടി.സി.സുമ , എം.ശ്രീധരൻ, കെ.വിജിതുടങ്ങിയവർ സംസാരിച്ചു.
ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും കൃഷിഭവനിൽ നിന്നും നൽകി മുഴുവൻ കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്താണ് പദ്ധതി വിജയിപ്പിച്ചത്. സ്റ്റാഫംഗങ്ങളും പി.ടി.എ ഭാരവാഹികളും കുട്ടികൾക്ക് സഹായവുമായി കൂടെയുണ്ടായിരുന്നു. ഇതുവഴി ഉത്പാദിപ്പിച്ച പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്.