sadhikhali-thangal

കണ്ണൂർ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ വളരെ പ്രധാനമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്രത്തെ അംഗീകരിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പി ഉപയോഗിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗിന് അർഹതയുണ്ട്. മൂന്നിനും നാലിനുമൊക്കെ അർഹതയുണ്ട്. ചർച്ചയിലൂടെ

ആവശ്യം പരിഹരിക്കും. മുന്നണി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിക്കും. യു.ഡി.എഫിന്റെ വിജയമാണ് പ്രധാനം. സമസ്തയും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലായ്പ്പോഴും പരസ്പരം യോജിച്ച് പോകുന്ന പ്രസ്ഥാനങ്ങളാണ്. സമസ്തയ്ക്ക് ലീഗും ലീഗിന് സമസ്തയും വേണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.