
കാഞ്ഞങ്ങാട്:ജില്ലാലൈബ്രറി കൗൺസിൽ കുട്ടികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സർഗ്ഗോത്സവം 13 ന് എ.സി.കണ്ണൻ നായർ സ്മാരക ജി.യു.പി സ്‌കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾതലം വരെയുള്ള കുട്ടികൾക്ക് പത്തിനങ്ങളിലാണ് മത്സരങ്ങൾ. ഗ്രന്ഥശാലകളിൽ നിന്നും മത്സരിച്ച് പഞ്ചായത്ത് മേഖലാ തലങ്ങളിൽ എത്തിയവരാണ് ജില്ലാ സർഗ്ഗോത്സവത്തിൽ പങ്കെടുക്കുന്നത്. നാല് താലൂക്കുകളിൽ നിന്നായി 300 ൽപരം കുട്ടികൾ മത്സരിക്കുന്നുണ്ട്. ചലച്ചിത്ര സീരിയൽ നടി അനുജോസഫ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വി.കെ പനയാൽ സമ്മാനദാനം നിർവ്വഹിക്കും. പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.രാഘവൻ, ഡോ.പി.പ്രഭാകരൻ, പി.വി.കെ പനയാൽ, അഡ്വ.പി.അപ്പുക്കുട്ടൻ, ടി.രാജൻ, വി.ബിജു, സുനിൽ പട്ടേന എന്നിവർ സംബന്ധിച്ചു.