
കാഞ്ഞങ്ങാട്: അന്തരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീടിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. പുല്ലൂരിൽ നടന്ന യോഗത്തിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി പി എം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ,ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വേലായുധൻ കൊടവലം, സി പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.വി.കൃഷ്ണൻ ,സജീവ് ജോസഫ് എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ, കെ.പി.കുഞ്ഞിക്കണ്ണൻ,ഹക്കിം കുന്നിൽ, ഇബ്രാഹിം കുട്ടി കല്ലാർ,വി.കമ്മാരൻ, ഹരീഷ്.ബി.നമ്പ്യാർ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,രതീഷ് പുതിയപുര, പി.പി.രാജു, ടി.പി.നന്ദകുമാർ, ബിനു പുളിക്കണ്ടം, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, എം.സി.ഖമറുദ്ദീൻ, രമേശൻ കരുവച്ചേരി, അഡ്വ.കെ.കെ.രാജേന്ദ്രൻ, പി.ജി.ദേവ്, എം.സി.പ്രഭാകരൻ, കെ.ആർ.കാർത്തികേയൻ, മിനി ചന്ദ്രൻ, ജവാദ് പുത്തൂർ, സി.കെ.അരവിന്ദൻ, കെ.വി.ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.