തളിപ്പറമ്പ്: സ്വച്ഛ് ഭാരത് മിഷൻ (അർബൻ 2.0) പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന നഗരസഭകളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ളസ് പദവി ലഭിച്ചതായി നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും ഹരിതകർമ സേനയുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ടോയ്ലറ്റുകളുടെ ഉപയോഗം വൃത്തി ടോയ്ലറ്റുകളുടെ സസ്റ്റൈനബിലിറ്റി എന്നിവയും ഒ.ഡി.എഫ് പ്ലസിന് പ്രധാന മാനദണ്ഡമാണ്. വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ നബീസ ബീവി, എം.കെ ഷബിത, പി. റജില, പി. മുഹമ്മദ് നിസാർ, സെക്രട്ടറി കെ.പി സുബൈർ, ക്ലീൻ സിറ്റി മാനേജർ എ.പി രജ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.