road-safty

കാഞ്ഞങ്ങാട്: റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടി നെഹ്രു യുവ കേന്ദ്രയും മോട്ടോർ വാഹന വകുപ്പും എൻ.എസ്.എസ് യൂണിറ്റ് സനാതന ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി റോഡ് സേഫ്റ്റി വാരാചരണത്തിന് തുടക്കം കുറിച്ചു. നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.അഖിൽ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ജോണി തോമസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ബി.സജിത്ത് കുമാർ ,ശ്രീകുമാർ ലക്ഷ്മൺ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജിന സ്വാഗതവും, നാഷണൽ യൂത്ത് വളണ്ടിയർ പി.സനൂജ നന്ദിയും പറഞ്ഞൂ. അസിസ്റ്റന്റ് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ജിജോ വിജയിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി മാവുങ്കാൽ പരിസരത്ത് ബോധവത്കരണ റാലിയും ബ്രോഷർ വിതരണവും നടത്തി.