
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി നിർദ്ദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ഷബിത അവതരിപ്പിച്ചു. കാർഷിക,പശ്ചാത്തല മേഖലകൾക്കും ശുചിത്വത്തിനും ഉതകുന്ന പദ്ധതി നിർദ്ദേശങ്ങളാണ് പദ്ധതിയുലുൾപ്പെടുത്തിയത്. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.പി.മുഹമ്മദ് നിസാർ, പി.റജില, കെ.നബീസബീവി, കെ.പി.ഖദീജ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ.സുബൈർ, മുൻ വൈസ് ചെയർമാൻ ടി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി.സുബൈർ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് കാട്ടിയ നഗരസഭയിലെ വിവിധ സ്കൂളിലെ കുട്ടികളെ നഗരസഭ ചെ ചെയർപേഴ്സൺ മൊമന്റോ നൽകി ആദരിച്ചു.