കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പുതിയതായി ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ സി ഡാകുമായി സഹകരിച്ച് ഫാക്കൽറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗ് ശില്പശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ നടക്കും. 22 മുതൽ 26 വരെ നടക്കുന്ന ശില്പശാലയിൽ രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ദ്ധർ, ഗവേഷകർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്തെ തന്നെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രമാണ് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഐ.ടി പഠനവകുപ്പിൽ ഈ മാസം പ്രവർത്തനമാരംഭിക്കുന്നത്. 22ന് ആരംഭിക്കുന്ന 5 ദിവസത്തെ ഫാക്കൽറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന് രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9447217092, 9544243052.