ഇരിട്ടി: മലയാളികളും കുടകരും ചേർന്ന് നടത്തിവരാറുള്ള വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം നാളെ മുതൽ 28 വരെ ആഘോഷിക്കും. നാളെ രാത്രി 7.30 ന് തിരുവത്താഴം അരി അളവ്. 14 ന് സംക്രമ പൂജ. 15ന് ഊട്ട് കാഴ്ച, വൈകുന്നേരം 7 ന് ഉദ്ഘാടന സമ്മേളനം ഡോ. എം.പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് തിരുവാതിര തുടർന്ന് ഓട്ടൻതുള്ളൽ.

16ന് രാത്രി 7ന് ഗാനമേള, ചാക്യാർകൂത്ത്, 17 ന് ആദ്ധ്യാത്മിക പ്രഭാഷണം, നൃത്തം. 18ന് രാത്രി 7ന് ഭക്തിഗാനസുധ, തിരുവാതിര. 19 ന് സിനിമാറ്റിക് ഡാൻസ് തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, നൃത്തം, 20ന് രാത്രി 7 മുതൽ നാരായണീയപാരായണം .കൈ കൊട്ടിക്കളി, നൃത്തവിസ്മയം, 21ന് രാത്രി 7ന് കൈകൊട്ടിക്കളി, 8.30 ന് പാട്ടരങ്ങ്. 22ന് അരി അളവ്, തായമ്പക, കുടകരുടെ പാട്ട്, വലിയ തിരുവത്താഴം അരി അളവ്, രാത്രി 7 ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം അഡ്വ.സജീവ് ജോസഫ് എം.എൽ.എ. 23 ന് കുടക് ദേശവാസികളുടെ അരി അളവ് 12,000 ദീപ സമർപ്പണം, രാത്രി ഹരിജനങ്ങളുടെ കാഴ്ചവരവ് തുടർന്ന് 1008 നാളികേരം ഉടയ്ക്കലും കളമെഴുത്തുംപാട്ടും. രാത്രി 7 ന് ഫ്യുഷൻ, തിരുവാതിര, ഗാനമേള. 24ന് വിവിധ മഠങ്ങളിൽ നിന്ന് നെയ്യമൃത് എഴുന്നള്ളത്ത്, തിടമ്പ് നൃത്തം, പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച. രാത്രി 7 ന് സിനിമാറ്റിക് ഡാൻസ്, നൃത്ത്യങ്ങൾ, നാടകം, താലപ്പൊലി ഘോഷയാത്ര. 25 ന് രാവിലെ നെയ്യാട്ടം കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച. 26ന് പള്ളിവേട്ട എഴുന്നള്ളത്ത്, തിടമ്പ് എഴുന്നള്ളത്തും നൃത്തവും. 28ന് നീലക്കാളികാവിൽ തെയ്യം ക്ഷേത്രത്തിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്.