team-

ചെറുവത്തൂർ: മട്ടലായി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ തയ്‌ക്കൊണ്ടോ കളർ ബെൽറ്റ് എക്സാമിൽ പങ്കെടുത്ത് വിജയിച്ച 43 വിദ്യാർത്ഥികൾക്ക് വേൾഡ് തയ്‌ക്കൊണ്ടോ അംഗീകൃത സർട്ടിഫിക്കറ്റ് നൽകി. ചടങ്ങിൽ ഇന്റർനാഷണൽ മാസ്റ്റർ അനിൽ കുമാർ വിദ്യാർത്ഥികൾക്കു ബെൽറ്റ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രവീൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ട്രീസ ദേവസ്സി ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അദ്ധ്യാപികമാരായ ചാന്ദിനി, ധന്യ, ഷീന എന്നിവർ സംസാരിച്ചു. സിസ്റ്റർ ഗേട്ടി, സിസ്റ്റർ പൗളിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അമൃത വർഷിണി സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു.