
കാഞ്ഞങ്ങാട്: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതി പള്ളിക്കരയിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സാക്ഷരതാ മിഷനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അദ്ധ്യക്ഷനായി. ജില്ലാ സാക്ഷരത മിഷൻ കോ ഓഡിനേറ്റർ പി.എൻ. ബാബു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീൻ വഹബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സൂരജ്, എ. മണികണ്ഠൻ, മെമ്പർമാരായ അബ്ദുള്ള സിങ്കപ്പൂർ, റീന രാഘവൻ, റീജ രാജേഷ്, പ്രേരക്മാരായ ആയിഷാ മുഹമ്മദ്, എം. ഗീത എന്നിവർ സംസാരിച്ചു. പ്രേരക് രജനി സ്വാഗതം പറഞ്ഞു.