yuvajana-dinam

കാഞ്ഞങ്ങാട്: സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഹ്വാന പ്രകാരം ജില്ലായുവജന കേന്ദ്രം ദിനാചരണവും ക്വിസ് മത്സരവും നടത്തി. ഉദുമ ഗവ.കോളേജിൽ സി.എച്ച്കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ:ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഡോ:ടി.വിനയൻ, പി.ടി.എ സെക്രട്ടറി ഡോ.വിനേയ് ജോസഫ്, ഐ.ക്യു. എ.സി കോഓർഡിനേറ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.സുധമോൾ, കോളേജ് യൂണിയൻ ചെയർമാൻ അനന്തു മോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോഓർഡിനേറ്റർ എ.വി.ശിവപ്രസാദ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി ഷീലാസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ കോളേജിലെ നിരവധി കുട്ടികൾ പങ്കെടുത്തു.