തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ നടത്തിവരുന്ന പൊങ്കാല നിവേദ്യം ക്ഷേത്രം തന്ത്രി ഇരുവേശ്ശി പുടയൂരില്ലത്ത് പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 20 ന് രാവിലെ 8 മണിക്ക് നടക്കും. പൊങ്കാല നിവേദ്യത്തിന് പ്രത്യേകമായി നിർമ്മിച്ച തൃച്ചംബരം മൺകലം, ചിരട്ടക്കയിൽ അടക്കം ആവശ്യമായ സാധനങ്ങൾ മാതൃസമിതി പ്രവർത്തകർ തയ്യാറാക്കി നൽകും. പൊങ്കാല സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ 9446 655276 എന്ന നമ്പറിൽ ബന്ധ പ്പെടണം. വൈകുന്നേരം 6 മണിക്ക് ലക്ഷം ദീപം സമർപ്പണവും നടത്തും. വാർത്താ സമ്മേളനത്തിൽ കെ. രവീന്ദ്രൻ, വി. മധുസൂദനൻ, പി. നാരായണൻ, പി.എം സോമൻ, സി.വി. ദാമോദരൻ എന്നിവർ പങ്കെടുത്തു.