തളിപ്പറമ്പ്: മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു. ലീഗിന്റെ ദേശരക്ഷാ യാത്രയുടെ പ്രചാരണ ബോർഡ് നഗരസഭ ആരോഗ്യ വിഭാഗം നശിപ്പിച്ചെന്നാരോപിച്ചാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. മറ്റു സംഘടനകൾക്ക് നോട്ടീസ് നൽകി ബോർഡ് എടുത്തു മാറ്റാൻ അവസരം നൽകുകയും മുസ്ലിം ലീഗിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം. ദേശീയപാതയിലെ ഡിവൈഡറിൽ സ്ഥാപിച്ച ചെറിയ ബോർഡുകളാണ് ഇന്നലെ രാവിലെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അഴിച്ചു മാറ്റിയത്. ഇതേ സ്ഥലത്ത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ വ്യാഴാഴ്ച രാത്രി അഴിച്ചു മാറ്റിയിരുന്നു.