
പയ്യന്നൂർ : ഭിന്നശേഷിക്കാരുടെ യു.ഡി.ഐ.ഡി തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി , കേരള സാമൂഹ്യ സുരക്ഷ മിഷൻ , സാമൂഹ്യ നീതീവകുപ്പ് , ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ നഗരസഭാ തല അദാലത്ത് സംഘടിപ്പിച്ചു. ഗാന്ധിപാർക്കിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ.ഫൽഗുനൻ അദ്ധ്യക്ഷത വഹിച്ചു. അദാലത്തിൽ റജിസ്റ്റർ ചെയ്ത 83 പരാതികളിൽ 70 പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി.ആറ് അപേക്ഷകൾ സ്വീകരിച്ചു. പരാതി നൽകിയവരെയെല്ലാം 20 ന് തളിപ്പറമ്പിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് റഫർ ചെയ്തു. വിവിധ വകുപ്പുകളിൽ നിന്ന് കെ.അനിഷ്, സന്ധ്യ സന്തോഷ്, കെ.പി.പ്രബിജിത്, പി.റനീഷ് , ആൽബിൻ തോമസ്, പി.ബെറ്റി, കെ.ആഷിത എന്നിവർ അദാലത്തിൽ പരാതികൾ കൈകാര്യം ചെയ്തു.