byecycle

പയ്യന്നൂർ: തിരുവനന്തപുരത്ത് 23 മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമീറ്റിന്റെ പ്രചരണാർത്ഥം കാസർകോട് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലിക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ പെരുമ്പയിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.പി.സെമീറ, ടി.വിശ്വനാഥൻ, വി.വി.സജിത, കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ, ബി.കൃഷ്ണൻ , പി.ഷിജി, സുധ രവീന്ദ്രൻ, കെ.കെ.സുമ , സൂപ്രണ്ട് എ.ആന്റണി,വി.എം.ദാമോദരൻ സംസാരിച്ചു. അനന്തപത്മനാഭൻ, ആദിൽ, റഫ്ക്കാൻ കാസ്മി , അമ്റ്റോ എന്നി കായിക താരങ്ങളാണ് സൈക്കിൾ പ്രചാരണ റാലിക്ക് നേതൃത്വം നൽകുന്നത്.